യൂറോപ്യൻ ഭൂഖണ്ഡത്തിൽപ്പെട്ട രാജ്യമാണ് സ്പെയിൻ അഥവാ കിങ്ഡം ഒഫ് സ്പെയിൻ. കിഴക്ക് മെഡിറ്ററേനിയൻ കടലും വടക്ക് ഫ്രാൻസ്, അൻഡോറ, ബേ ഓഫ് ബിസ്കേയും വടക്ക് പടിഞ്ഞാറ് അറ്റ്ലാൻറിക് സമുദ്രവും പടിഞ്…യൂറോപ്യൻ ഭൂഖണ്ഡത്തിൽപ്പെട്ട രാജ്യമാണ് സ്പെയിൻ അഥവാ കിങ്ഡം ഒഫ് സ്പെയിൻ. കിഴക്ക് മെഡിറ്ററേനിയൻ കടലും വടക്ക് ഫ്രാൻസ്, അൻഡോറ, ബേ ഓഫ് ബിസ്കേയും വടക്ക് പടിഞ്ഞാറ് അറ്റ്ലാൻറിക് സമുദ്രവും പടിഞ്ഞാറ് പോർച്ചുഗലുമാണ് അതിർത്തികൾ. തെക്കൻ സ്‌പെയിനിൽനിന്ന് കടലിടുക്കു വഴി ഏകദേശം 14 കിലോമീറ്റർ പോയാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്താം. മെഡിറ്ററേനിയിലുള്ള ബലേറിക് ദ്വീപുകളും അറ്റ്ലാൻറിക് സമുദ്രത്തിലുള്ള കാനറി ദ്വീപുകളും സ്പാനിഷ് ഭരണപ്രദേശങ്ങളിൽ ഉൾപ്പെട്ടതാണ്. 504,030 ചതുരശ്ര കിലോമീറ്ററാണ് മൊത്ത വിസ്തീർണ്ണം. യൂറോപ്യൻ യൂണിയനിൽ ഫ്രാൻസ് കഴിഞ്ഞാൽ സ്പെയിനാണ് വലിയ രാജ്യം. രാജ്യത്തിനകത്തെ വിവിധ ഭാഷാ-സാംസ്കാരിക വിഭാഗങ്ങൾക്ക് ഏറെ സ്വാതന്ത്ര്യം നൽകുന്ന തരത്തിലാണ് സ്പെയിനിന്റെ ഭരണഘടന. രാജ്യത്തിനകത്ത് സ്വന്തമായി തിരഞ്ഞെടുക്കാൻ അവകാശമുള്ള 17 പ്രവിശ്യകളുണ്ട്.